നടക്കാനായി പ്രത്യേക സമയം അനുവദിച്ച കുവൈറ്റ് മന്ത്രിസഭയ്ക്ക് അഭിനന്ദനം

  • 16/04/2021

കുവൈത്ത് സിറ്റി:  മന്ത്രിസഭ നടക്കാനായി അനുവദിച്ച പ്രത്യേക സമയം വിനിയോഗിച്ച് പൊതു സമൂഹം.  കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ രാത്രി ഏഴ് മുതല്‍ 10 വരെയാണ് ആരോഗ്യ സംരക്ഷണത്തിനായി നടക്കാന്‍ അനുമതിയുള്ളത്. 

റമദാന്‍ മാസത്തിന്‍റെ ആദ്യ ദിനത്തില്‍ ഒരുപാട് പേര്‍ റസിഡന്‍ഷ്യല്‍ ഏരിയകളിലെ വാക്ക് വേകളില്‍ സാമൂഹിക അകലം പാലിച്ച് മാസ്ക്കുകള്‍ ധരിച്ച് നടക്കാനെത്തി. പൗരന്മാരും താമസക്കാരും ഒരുപോലെ സമയം അനുവദിച്ച മന്ത്രിസഭയെ അഭിനന്ദിച്ചു. 

നോമ്പ് മുറിച്ച ശേഷം ചൂട് കുറവുള്ള സമയത്തായതിനാല്‍ വളരെ ഉപയോഗപ്രദമാണെന്നും ജനങ്ങള്‍ പറഞ്ഞു. വീട്ടിനുള്ളില്‍ ഒരുപാട് സമയം തങ്ങിയ ശേഷം മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ മാറുന്നതിന് വ്യായാമം ചെയ്യുന്നത് ഗുണകരമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related News