കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷന്‍ 2021- 2022 വർഷത്തെ ഭാരവാഹികളായി ഹനീഫ്.സി പ്രസിഡണ്ടായും, ഷൈജിത്ത്.കെ ജനറൽ സെക്രട്ടറിയായും, ജാവേദ് ബിൻ ഹമീദ്നെ ട്രഷററായും വാർഷിക കേന്ദ്രനിർവാഹക സമിതി യോഗം ഐക്യകണ്ഠന തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി വിനീഷ്.പി.വി, സിദ്ധാർത്ഥൻ കുരുവട്ടൂർ (വൈസ് പ്രസിഡണ്ടുമാർ ), അസ്‌ലം.ടി.വി (ജോയിന്റ് സെക്രെട്ടറി), മജീദ്.എം.കെ (ജോയിന്റ് ട്രഷറർ ), നജീബ്.പി.വി ( ഓര്‍ഗനൈസിംഗ് സെക്രട്ടറി), അബ്ദുൾ നജീബ്.ടി.കെ ( വെല്‍ഫയെര്‍ & ഇന്‍വെസ്റ്റ്‌മെന്റ്), ഫൈസൽ.കെ ( ആര്‍ട്സ് & കള്‍ച്ചര്‍), അനിൽ കുമാർ.കെ.കെ (വെബ് & ഐ ടി ), ശ്രീനിഷ്.സി ( മീഡിയ & പബ്ലിക് റിലേഷന്‍സ്), റിജിൻരാജ് ( മെംബെര്‍ഷിപ് & ഡാറ്റ മാനെജ്മെന്റ്), പ്രബീഷ് .ബി ( സ്പോര്‍ട്സ്) എന്നിവരെയും യോഗം ഐക്യകണ്ഠന തെരഞ്ഞെടുത്തു. ഷെരീഫ് താമരശ്ശേരി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു
സൂം പ്ലാറ്റ്‌ഫോമിൽ ചേർന്ന വാര്ഷിക ജനറൽ ബോഡി യോഗത്തിൽ അസോസിയേഷൻ ആക്ടിങ് പ്രസിഡണ്ട് അസ്‌ലം.ടി.വി അദ്ധ്യക്ഷനായിരുന്നു. ആക്ടിങ് ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ് വാർഷിക റിപ്പോർട്ടും, ട്രഷറർ വിനീഷ്.പി.വി സാമ്പത്തിക അവലോകന റിപ്പോർട്ടും അവതരിപ്പിച്ചു. ചർച്ചകൾക്കൊടുവിൽ വിവിധ റിപ്പോർട്ടുകൾ യോഗം അംഗീകരിച്ചു. ഭരതൻ.ഇ.സി, ഇന്ദിര രാധാകൃഷ്ണൻ, സ്മിത രവീന്ദ്രൻ, ശ്രീനിവാസൻ.ഇ.പി, ഷാഫി കൊല്ലം, സുനിൽ ആരതിൽ തുടങ്ങിയവര്‍ ആശംസകള്‍ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. വാർഷിക ജനറൽ ബോഡി യോഗത്തിൽ ജാവേദ് ബിൻ ഹമീദ് സ്വാഗതവും, വിനീഷ്.പി.വി നന്ദിയും പ്രകാശിപ്പിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?