പഴകിയ ഉൽപ്പന്നങ്ങളുടെ വില്‍പ്പന; 11 വഴിയോര കച്ചവടക്കാരെ പിടികൂടി.

  • 17/04/2021

കുവൈത്ത് സിറ്റി: മെഹ്ബൂല നഗരസഭയുടെ പൊതു സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ 
മത്സ്യവും പച്ചക്കറികളും  പിടിച്ചെടുത്തു. കൂടാതെ 11 വഴിയോര കച്ചവടക്കാരെയും ഒരു ഭിക്ഷക്കാരനെയും പിടികൂടിയെന്നും പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 

വഴിയോര കച്ചവടക്കാരെ നിരീക്ഷിക്കുന്നതിനാണ് മഹ്ബൗല പ്രദേശത്ത് പരിശോധന നടത്തിയത്. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണമാണ് പിടിച്ചെടുത്തത്. പിടികൂടിയ 11 വഴിയോര കച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനായി മേല്‍ അതോറിറ്റിയിലേക്ക് കൈമാറിയെന്നും അധികൃതര്‍ അറിയിച്ചു.

Related News