കുവൈറ്റില്‍ റമദാനിലെ അവസാന പത്ത് ദിവസം പൂർണ്ണ കർഫ്യു; മന്ത്രിസഭാ തീരുമാനം തിങ്കളാഴ്ച.

  • 17/04/2021

കുവൈറ്റ് സിറ്റി:  കുവൈറ്റില്‍ റമദാനിലെ അവസാന പത്ത് ദിവസം പൂർണ്ണ കർഫ്യു അല്ലെങ്കിൽ നിലവിലെ കർഫ്യു തുടരണമോ എന്ന കാര്യത്തിൽ തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭ തീരുമാനമെടുത്തേക്കും.  ഈ മാസം 22 വരെയാണ് നിലവില്‍ ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കര്‍ഫ്യൂ അവസാനിപ്പിക്കാനുള്ള സാധ്യത വിരളമാണ്. രണ്ടാഴ്ചത്തേക്ക് കൂടി കര്‍ഫ്യൂ നീട്ടണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ ശുപാര്‍ശ. രോഗവ്യാപനം കുറഞ്ഞില്ലെങ്കില്‍ റമദാനിലെ അവസാന പത്ത് ദിവസങ്ങളില്‍ സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള ശുപാർശയും മന്ത്രിസഭയുടെ പരിഗണയിലുണ്ട്. 

Related News