കെ.ഐ.സി ഫര്‍വാനിയ മേഖല ദിക്ര്‍ ദുആ മജ്ലിസും റമദാന്‍ പ്രഭാഷണവും സംഘടിപ്പിച്ചു.

  • 17/04/2021

കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ഫര്‍വാനിയ മേഖല കമ്മിറ്റി മാസാന്ത ദിക്റ് ദുആ മജ്ലിസും, റമദാന്‍ പ്രഭാഷണവും സംഘടിപ്പിച്ചു.  ഓണ്‍ലൈനായി നടന്ന പരിപാടിയില്‍  സയ്യിദ് സഫിയുള്ളാഹി ജമലുല്ലൈലി തങ്ങൾ മണ്ണാർക്കാട്  ഉത്ഘാടനം നിര്‍വഹിച്ചു. നിര്‍ധനരും അനാഥരുമായവരെ ചേര്‍ത്തു നിര്‍ത്തി ഇസ്ലാമിക് കൗണ്‍സില്‍ നടത്തുന്ന നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ ഏറെ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ദാനധര്‍മ്മങ്ങള്‍ ആപത്തുകളെ തടഞ്ഞു നിര്‍ത്തുമെന്ന നബിവചനം ഈ പുണ്യ റമദാന്‍ മാസത്തില്‍ നമുക്കേവര്‍ക്കും പ്രചോദനമാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ആത്മാന്വേഷണത്തിന്റെ റമദാന്‍ എന്ന  ശീര്‍ഷകത്തില്‍ നടക്കുന്ന കാമ്പയിന്റെ ഭാഗമായി  സംഘടിപ്പിച്ച പരിപാടിയില്‍ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അബ്ദുൽ ജലീൽ റഹ്‌മാനി വാണിയന്നൂർ  മുഖ്യ പ്രഭാഷണം നടത്തി. കെ.ഐ.സി ഫര്‍വാനിയ മേഖല പ്രസിഡണ്ട് അഷ്റഫ് അന്‍വരി പട്ടാമ്പി അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡണ്ട്  അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്‍മള ആശംസകര്‍പ്പിച്ചു. മേഖല ജഃസെക്രട്ടറി അബ്ദുല്ലത്തീഫ് മൗലവി പുളിങ്ങോം സ്വാഗതവും, ട്രഷറര്‍ ജുനൈദ് കൊറ്റി നന്ദിയും പറഞ്ഞു.

Related News