കുവൈത്തിൽ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളിൽ കൂടുതലും പ്രവാസികളും വാക്സിൻ എടുക്കാത്തവരും.

  • 17/04/2021

കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച്  ഗുരുതരാവസ്ഥയിലാകുന്നവരിൽ കൂടുതലും പ്രവാസികളും വാക്സിൻ എടുക്കാത്തവരാണെന്നും,  കുവൈത്തിൽ  കൊവിഡ് വ്യാപനം തുടർച്ചയായി ഉയരുന്നുവെന്ന് കൊവിഡ്  സുപ്രീം ഉപദേശക സമിതി ചെയർമാൻ ഡോ. ഖാലിദ് അൽ ജറല്ല. 

വാക്സിനേഷൻ എടുക്കാത്തവരിലും പ്രവാസികളിലും ക്ലിനിക്കൽ ഒക്യുപ്പൻസിയുടെയും ഗുരുതരമാകുന്ന കേസുകളുടെയും നിരക്ക് വളരെ കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് പടരുന്ന സാഹചര്യത്തിൽ വ്യാപനത്തിനന്റെ തോത് മന്ദഗതിയിലാക്കാനുള്ള ശ്രമങ്ങളും ഫലപ്രദമായ രീതിയിൽ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതും  തുടരേണ്ടതുണ്ടതുണ്ടെന്നും അദ്ദേഹം  ചൂണ്ടിക്കാട്ടി.

Related News