കുവൈറ്റിൽ നിന്നും നാട്ടിലേക്ക് പോയ മലയാളി നഴ്സ് മരണപ്പെട്ടു.

  • 18/04/2021

കുവൈറ്റ് സിറ്റി : കുവൈറ്റിൽ നിന്നും ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ മലയാളി നഴ്സ് മരണപ്പെട്ടു. പത്തനംതിട്ട കൂടൽ നെടുമൺകാവ് താവളത്തിൽ കിഴക്കേതിൽ ബിജു ഡാനിയേലിൻറെ ഭാര്യ  ആശാ മാത്യു (39) ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത് . ഇബ്ൻ സിന,  അൽ നഫീസി ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിൽ സ്റ്റാഫ് നേഴ്സ് ആയിരുന്നു.  മക്കൾ : ജോഹാൻ, റബേക്ക.

Related News