പെരിന്തൽമണ്ണ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു.

  • 19/04/2021

കുവൈറ്റ് സിറ്റി :  പെരിന്തൽമണ്ണ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു, മലപ്പുറം പെരിന്തൽമണ്ണ ഏലംകുളം പാലേങ്ങൽ ഷാബിൻ മുഹമ്മദ്​ (33) ആണ്​ മരിച്ചത്​. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ മഹബൂല ആലിയ ആശുപത്രിയിലായിരുന്നു മരണം. കുവൈറ്റ് നാഷണൽ പെട്രോളിയും കമ്പനിയിൽ ജോലിക്കാരനായിരുന്നു.  ഭാര്യ: ഷാരിക. മകൾ: ഇനാറ.

Related News