കുവൈത്തിൽ കൊവിഡ് ബാധിതരിൽ ഭൂരിഭാഗവും പ്രവാസികൾ.

  • 22/04/2021

കുവൈത്ത് സിറ്റി: ഏപ്രില്‍ രണ്ടാം ആഴ്ചയില്‍ കൊവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെടുന്ന രോഗികളടെ എണ്ണം കൂടി. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെടുന്ന രോഗികളടെ ശരാശരി വളറെ മുകളില്‍ എത്തിയെങ്കിലും പിന്നീട് കുറഞ്ഞിരുന്നു. 

ഇപ്പോള്‍ 36.8 ശതമാനാണ് ശരാശരി, കഴിഞ്ഞ ആഴ്ച ഇത് 33.3 ശതമാനം മാത്രം ആയിരുന്നുവെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്‍ദുള്ള അല്‍ സനദ് പറഞ്ഞു. ഒരാഴ്ച കൊണ്ട് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെടുന്നവരുടെ ശരാശരി 3.5 ശതമാനം കൂടിയെങ്കിലും ആഗോള ശരാശരിയുടെ റേഞ്ചില്‍ നിന്ന് പുറത്ത് പോയിട്ടില്ല. 

അതേസമയം, പ്രതിദിന കൊവിഡ് കണക്കുകളില്‍ 55 മുതല്‍ 60 ശതമാനം പേരും പ്രവാസികളാണെന്നും വക്താവ് പറഞ്ഞു. മാര്‍ച്ചിലേക്കാള്‍ കണക്കുകള്‍ കൂടി വരികയാണ്. ഹവല്ലി  ഗവര്‍ണറേറ്റിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഹമ്മദി, ഫർവാനിയ , ജഹ്റ കൂടാതെ ക്യാപിറ്റൽ ഗവര്ണറേറ്റിലും  കേസുകള്‍ കൂടുതലാണ്.

Related News