പ്ലേറ്റ്‍ലെറ്റുകള്‍ക്ക് ക്ഷാമം, അഭ്യർത്ഥനയുമായി കുവൈത്ത് ബ്ലഡ് ബാങ്ക്.

  • 22/04/2021

കുവൈത്ത് സിറ്റി: കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉള്ളവര്‍ക്കായി പ്ലേറ്റ്‍ലെറ്റുകള്‍ ആവശ്യമുണ്ടെന്ന് സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് അറിയിച്ചു. രക്തസ്രാവം നിര്‍ത്തുന്നതിന് ആവശ്യമുള്ള ചെറിയ രക്ത സെല്ലുകളാണ് പ്ലേറ്റ്‍ലെറ്റുകള്‍. പൊതുജനങ്ങള്‍ ഇത് ദാനം ചെയ്യണമെന്ന് ട്വിറ്ററിലൂടെ ബ്ലഡ് ബാങ്ക് അഭ്യര്‍ത്ഥിച്ചു. 

17 മുതല്‍ 70 വയസ് വരെയുള്ളവര്‍ക്ക് ദാനം ചെയ്യാവുന്നതാണ്. ഗര്‍ഭിണികള്‍ അല്ലാത്ത സ്ത്രീകള്‍ക്കും ദാനം ചെയ്യാനാകും. മരുന്നുകള്‍ കഴിക്കാത്തവര്‍ കൂടാതെ അഞ്ച് ദിവസത്തിനിടെ കൊഴുപ്പില്ലാത്ത ഭക്ഷണം കഴിക്കാത്തവരും ആകണം.

Related News