3 ഗാർഹിക തൊഴിലാളി ലേബർ ഓഫീസുകളുടെ ലൈൻസ് റദ്ദാക്കി, 297 കേസുകൾ കോടതിയിലേക്ക്.

  • 22/04/2021

കുവൈത്ത് സിറ്റി: മൂന്ന് ഗാർഹിക തൊഴിലാളി ലേബർ ഓഫീസുകളുടെ ലൈൻസ് താല്ക്കാലികമായി റദ്ദാക്കിയെന്നും 297ഓളം പരാതികൾ കോടതിയിലേക്ക് റഫർ ചെയ്തതായും മാൻപവർ അതോറിറ്റി.

2021 ന്റെ തുടക്കം മുതൽ, ഗാർഹിക തൊഴിലാളി നിയമന നിയന്ത്രണ വകുപ്പ് ഗുണഭോക്താക്കൾക്ക് അനുകൂലമായി ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ബാങ്ക് ഗ്യാരന്റി ഭാഗികമായി ലിക്വഡേഷൻ ചെയ്യാനുള്ളതുൾപ്പെടെ  4 തീരുമാനങ്ങൾ നടപ്പാക്കി. കൂടാതെ പാസ്പ്പോർട്ട് ഉൾപ്പെടെ പിടിച്ചുവച്ച തൊഴിലുടമകൾക്കെതിരെ ഗാർഹിക തൊഴിലാളികൾ നൽകിയ 70 പരാതികൾ ഉൾപ്പെടെ 362 പരാതികൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. 

ഇതിൽ ഒരു റിക്രൂട്ട്‌മെന്റ് ഏജൻസിക്കെതിരെ  തൊഴിലാളികൾ നൽകിയ 19 പരാതികളും  തൊഴിലുടമകൾക്കെതിരെ നൽകിയ 167 പരാതികളും ഉൾപ്പെടുന്നു.

Related News