ഇന്ത്യന്‍ അംബാസഡർ കുവൈറ്റ് യുവജനകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ചനടത്തി.

  • 22/04/2021

കുവൈറ്റ് സിറ്റി :  ഇന്ത്യൻ അംബാസഡർ സിബി ജോർജ്   വിവര-സാംസ്കാരിക, യുവജനകാര്യ സഹമന്ത്രി അബ്ദുൾ റഹ്മാൻ ബദാ അൽ മുത്തൈരിയെ സന്ദര്‍ശിച്ചു .ഇന്ത്യയും കുവൈത്തും തമ്മിൽ സൗഹൃദപരവും സഹകരണപരവുമായ പതിറ്റാണ്ടുകളുടെ  ബന്ധമാണെന്നും ഉഭയകക്ഷി ബന്ധം, സാമൂഹികക്ഷേമം, സാംസ്കാരിക കൈമാറ്റം തുടങ്ങിയ  വിഷയങ്ങളിൽ ഇരുവരും ചര്‍ച്ച നടത്തിയതായതായും  എംബസ്സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ എംബസ്സി മുതിര്‍ന്ന ഉദ്യോഗസ്ഥരും കുവൈത്ത് സര്‍ക്കാര്‍ പ്രതിനിധികളും കൂടികാഴ്ചയില്‍ സന്നിഹിതരായിരുന്നു.

Related News