റമദാന്‍ മാസത്തില്‍ ഇമാമുകള്‍ക്കും മുഅദ്ദിനും അവധികള്‍ നല്‍കില്ലെന്ന് ഔഖാഫ് മന്ത്രാലയം

  • 22/04/2021

കുവൈത്ത് സിറ്റി : റമദാന്‍ മാസത്തില്‍ പള്ളികളിലെ  ഇമാമുകള്‍ക്കും മുഅദ്ദിനും  വാരാന്ത അവധി ദിനങ്ങള്‍ നല്‍കില്ലെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധമായ സര്‍ക്കുലര്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് അയച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ഇമാമുകള്‍ക്കും മുഅദ്ദിനും ആഴ്ചതോറുമുള്ള വിശ്രമം അനുവദിച്ചിരുന്നു. ഇതാണ് തല്‍ക്കാലികമായി നിര്‍ത്തിയിരിക്കുന്നത്. കൊവിഡ് മഹാമാരി ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുന്ന ഏറെ ഭീതിദവും ആശങ്കാജനകവുമായ സാഹചര്യത്തിലായിരുന്നു ഇത്തവണത്തെയും  നോമ്പുകാലം കടന്ന് പോകുന്നത്. രാജ്യത്താകെ  പള്ളികളിൽ കർശനമായ കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകളോടെയാണ് നമസ്കാരങ്ങള്‍ നടത്തുന്നത്. 

Related News