കുവൈത്തിൽ ഈദ് ആഘോഷ സമയത്ത് കര്‍ഫ്യു നീക്കിയേക്കും.

  • 23/04/2021

കുവൈത്ത് സിറ്റി: മെയ് രണ്ടാം ആഴ്ചയോടെ രാജ്യത്തെ കൊവിഡ് സാഹചര്യങ്ങളില്‍ മാറ്റമുണ്ടാകുമെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍. കൊവിഡ് മരണം, പ്രതിദിന വര്‍ധന, തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പടുന്ന രോഗികളുടെ എണ്ണം എന്നിവ അടുത്ത രണ്ടാഴ്ച കൂടാനുള്ള സാധ്യതയില്ല. 

ഇതോടെ രാജ്യത്ത് നിലവിലുള്ള ഭാഗിക കര്‍ഫ്യു ഈദ് ആഘോഷ സമയത്ത് പിന്‍വലിച്ചേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പൗരന്മാര്‍ വാക്സിന് എടുക്കുന്നത് അനുസരിച്ചാകും വിമാനത്താവളം തുറക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുക. 

ജൂലൈ ഒന്നിന് വിമാനത്താവളം തുറക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളില്‍ നിന്ന് പൗരന്മാരെ തിരിച്ചെത്തിക്കുന്ന കാര്യം മന്ത്രിസഭ ഇനി കൂടുമ്പോള്‍ ചര്‍ച്ച ചെയ്യും. 

റമദാന്‍ മാസത്തിന്‍റെ അവസാനത്തോടെ ഹെല്‍ത്ത് ക്ലബ്ബുകള്‍, കമ്പനികള്‍, റെസ്റ്ററെന്‍റുകള്‍ ഉള്‍പ്പെടെ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

Related News