കുവൈത്തിൽ 15 ലക്ഷത്തിലധികം പേര്‍ 'മൈ ഐഡന്‍റിറ്റി' ആപ്പ് ഉപയോഗിക്കുന്നു

  • 23/04/2021

കുവൈത്ത് സിറ്റി: വായ്പകള്‍ തിരിച്ചടയ്ക്കുന്നത് ആറ് മാസത്തേക്ക് മാറ്റുന്നതിനായി 2021ലെ നിയമ നമ്പര്‍ മൂന്ന് പ്രകാരം രണ്ട് ദിവസത്തിനുള്ളില്‍ 40,000 പേര്‍ 'മൈ ഐഡന്‍റിറ്റി' സംവിധാനം ഉപയോഗപ്പെടുത്തിയതായി പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ ജനറല്‍ മൗസെയ്ദ് അല്‍ അസൗസി അറിയിച്ചു. 

സർക്കാർ ഏജൻസികളുമായി ഇലക്ട്രോണിക് ലിങ്കിംഗ് ചെയ്യുന്നതില്‍ 'മൈ ഐഡന്‍റിറ്റി' പ്രതീക്ഷിച്ച ഫലം നല്‍കുന്നുണ്ട്. സുരക്ഷിതമായതിനാല്‍ സിവില്‍ ഐഡിക്ക് ബദല്‍ കണ്ടെത്തുന്നതിലും അതോറിറ്റി വിജയിച്ചിട്ടുണ്ട്. 

പ്രചാരത്തില്‍ വന്ന് ഒരു വര്‍ഷം കഴിയുമ്പോള്‍ 15 ലക്ഷത്തിലധികം പേര്‍ 'മൈ ഐഡന്‍റിറ്റി' ആപ്ലിക്കേഷന്‍ ഉയയോഗിച്ച് കഴിഞ്ഞു. സര്‍ക്കാര്‍, സ്വകാര്യ സേവനങ്ങള്‍ക്കായി നിരവധി പേരാണ് ഇപ്പോള്‍ 'മൈ ഐഡന്‍റിറ്റി' ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News