കുവൈത്തിൽ വായുമലിനീകരണം അനാരോഗ്യകരമായ അവസ്ഥയിൽ, ക്യാൻസറിന് കാരണമായേക്കാം ?.

  • 23/04/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ വായുമലിനീകരണം അനാരോഗ്യകരമായ അവസ്ഥയിൽ, വായു മലിനീകരണം വർദ്ധിച്ചതായും നിലവിൽ മലിനീകരണം നാലാം തലത്തിലാണെന്നും ഇത് വളരെ അനാരോഗ്യകരമാണെന്നും  ഗ്രീൻ ലൈൻ പരിസ്ഥിതി ഗ്രൂപ്പ്  റിപ്പോർട്ട് ചെയ്തതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഉച്ചകഴിഞ്ഞ് അന്തരീക്ഷത്തിൽ  നേർത്ത കണങ്ങളുടെ വർദ്ധനവ് ഗ്രീൻ ലൈൻ കണ്ടെത്തി, വായുവിലെ ഈ കണങ്ങൾ  പൊടിയെക്കാൾ ചെറുതായതിനാൽ നഗ്നനേത്രങ്ങൾക്ക് അദൃശ്യവുമാണ്, മാത്രമല്ല ഈ കണങ്ങൾ ക്യാൻസറിന് കാരണമാകുമെന്നും ഗ്രീൻ ലൈൻ റിപ്പോർട്ട് ചെയ്യുന്നു.

കുവൈറ്റ് പരിസ്ഥിതി പബ്ലിക് അതോറിറ്റിക്ക് ഈ വിഷയത്തിൽ നിയമപരമായി ഉത്തരവാദിത്തമുണ്ടെങ്കിലും പരിസ്ഥിതി പബ്ലിക് അതോറിറ്റി വായു മലിനീകരണ പ്രശ്നത്തിൽ ഇടപെട്ടിട്ടില്ലെന്നും പരിസ്ഥിതി സംഘം ചൂണ്ടിക്കാട്ടി.

Related News