കെ.ഐ.സി സിറ്റി മേഖല റമദാന്‍ പ്രഭാഷണം സംഘടിപ്പിച്ചു.

  • 24/04/2021

കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്ലാമിക് കൗൺസില്‍ സിറ്റി മേഖല കമ്മിറ്റി റമദാന്‍ പ്രഭാഷണം സംഘടിപ്പിച്ചു.  ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ KIC ചെയര്‍മാന്‍ ഉസ്താദ് ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ ഉത്ഘാടനം നിര്‍വഹിച്ചു.
ആത്മാന്വേഷണത്തിന്റെ റമദാന്‍ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന കാമ്പയിന്റെ ഭാഗമായി  സംഘടിപ്പിച്ച പരിപാടിയില്‍ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സയ്യിദ് മുഹമ്മദ് ഷാഹിന്‍ വാഫി അല്‍ ബുഖാരി  മുഖ്യ പ്രഭാഷണം നടത്തി.

പുണ്യ റമദാന്‍ മാസത്തിലെ വൃതാനുഷ്ഠാനത്തിലൂടെ ആത്മീയമായി ഏറ്റവും ഉന്നതിയില്‍ എത്താനുള്ള അവസരമാണ് നമുക്ക് കൈവന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നോമ്പിന്റെ ഉദ്ദേശം കേവലം വിശപ്പും ദാഹവു സഹിക്കുക എന്നതല്ലെന്നും, ശരീരത്തിന്റെ ഓരോ അവയവങ്ങള്‍ക്കും നോമ്പുണ്ടാകണമെന്ന പ്രവാചക വചനം നാം പ്രാവര്‍ത്തികമാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കെ.ഐ.സി സിറ്റി മേഖല ആക്ടിംഗ് പ്രസിഡണ്ട് മുസ്തഫ പരപ്പനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ഉസ്മാന്‍ ദാരിമി പ്രാര്‍ത്ഥന നിര്‍വഹിച്ചു. കേന്ദ്ര പ്രസിഡണ്ട്  അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്‍മള, ജഃസെക്രട്ടറി സൈനുന്‍ ആബിദ് ഫൈസി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മേഖല ജഃസെക്രട്ടറി സെമീര്‍ ചെട്ടിപ്പടി സ്വാഗതവും, സെക്രട്ടറി മുര്‍ശിദ് കരുളായി നന്ദിയും പറഞ്ഞു.

Related News