കുവൈത്തിൽ പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു.

  • 24/04/2021


കുവൈറ്റ് സിറ്റി :  കുവൈത്തിൽ പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു, പാലക്കാട് എല്‍.എന്‍ പുരം സ്വദേശിയായ രവി കൃഷ്ണനാണ് (52)  മരണപ്പെട്ടത്. രാവിലെ സാൽമിയ ഗാർഡനിൽ പ്രഭാത സവാരിക്കിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു, ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല, പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണ്.  അഹ്‌മദിയിലെ ട്രെമെക്‌സ് അല്‍ഗാനീം ജോയിന്റെ വെന്‍ച്ചറില്‍ ജനറല്‍ മാനേജറായി ജോലി ചെയ്യുകയായിരുന്നു.28 വർഷമായി കുവൈത്തിലാണ് . ഭാര്യ-ഗീത മക്കള്‍-ദീപ്തി, ശ്രുതി.

Related News