സ്പീഡക്സ് കാർഗോ ഉടമ ഹംസയുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. അനുശോചിച്ചു:

  • 24/04/2021

കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച് കുവൈത്തിൽ നിര്യാതനായ കുവൈത്തിലെ പ്രമുഖ കാർഗോ ഗ്രൂപ്പ് ഉടമ ഹംസയുടെ വേർപാടിൽ കുവൈത്ത് കെ.എം.സി.സി. അഗാധമായ ദുഃഖം രേഖപ്പെടുത്തി. ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളെ വിശിഷ്യാ കുവൈത്ത് കെ.എം.സി.സി.യെ എന്നും അകമഴിഞ്ഞ് സഹായിച്ചിരുന്ന തികഞ്ഞ മനുഷ്യസ്നേഹിയായിരുന്നു ഹംസയെന്ന് കുവൈത്ത് കെ.എം.സി.സി. സംസ്ഥാന പ്രസിഡൻ്റ് ഷറഫുദീൻ കണ്ണേത്ത് , ആക്ടിംഗ് പ്രസിഡൻ്റ്  മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, ആക്ടിംഗ് ജനറൽ സെക്രട്ടറി എഞ്ചിനീയർ മുഷ്താഖ് തുടങ്ങിയവർ അനുസ്മരിച്ചു. പരേതൻ്റെ പരലോക മോക്ഷത്തിനായി പ്രാർത്ഥിക്കുന്നതായും കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും സംസ്ഥാന കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Related News