മഹാമാരിയിൽ കേരളത്തോടൊപ്പം കൈ കോർത്ത്‌ കല കുവൈറ്റും

  • 24/04/2021

കുവൈറ്റ്‌ സിറ്റി. മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് മഹാമാരിയില്‍ കൈകോര്‍ത്ത് കല കുവൈറ്റും, മഹാമാരിക്കിടയില്‍ സാമ്പത്തികമായി പ്രയാസപ്പെടുന്ന സംസ്ഥാനങ്ങളുടെ മേല്‍ അധിക സാമ്പത്തിക ഭാരം അടിച്ചേല്‍‌പ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ക്രൂരതക്കെതിരെ പ്രതിഷേധവുമായി കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റും. കോവിഡ് വാക്സിനെ വില്പ്പനച്ചരക്കാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്  കേരള സര്‍ക്കാരിന്റെ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ കൈത്താങ്ങാകുവാന്‍ ക്യാമ്പയിനുമായി കല കുവൈറ്റ്. ക്യാമ്പയിനിൽ പങ്കാളികളാകാൻ മുഴുവൻ മനുഷ്യസ്നേഹികളും മുന്നോട്ട് വരണമെന്ന് കല കുവൈറ്റ്‌ പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ ജനറൽ സെക്രട്ടറി സി. കെ നൗഷാദ് എന്നിവർ അഭ്യർത്ഥിച്ചു.

Related News