സിദ്ധീഖ് കാപ്പന്റെ മോചനത്തിന് വേണ്ടിയുളള കാര്യക്ഷമമായ ശ്രമങ്ങള്‍ കേരള സര്‍ക്കാര്‍ തുടരണംഃ കെ.ഐ.സി

  • 25/04/2021

കുവൈത്ത് സിറ്റി : മാധ്യമ പ്രവര്‍ത്തനത്തിനിടെ രാജ്യദ്രോഹ കുറ്റം ചുമത്തി യു.പി സര്‍ക്കാര്‍ ജയിലിലടച്ച സിദ്ധീഖ് കാപ്പന്റെ മോചനത്തിന് വേണ്ടിയുളള കാര്യക്ഷമമായ ശ്രമങ്ങള്‍ കേരള സര്‍ക്കാര്‍ തുടരണമെന്ന് കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 

നീതിന്യായ വ്യവസ്ഥയെ പോലും വെല്ലുവിളിച്ചു കൊണ്ട് ഫാസിസ്റ്റ് ഭരണകൂടം നടത്തുന്ന ഇത്തരം പീഡനങ്ങള്‍ തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ്. തടവറയിലും ആശുപത്രിയിലും അദ്ദേഹം നേരിടുന്ന ക്രൂരമായ മർദ്ദനങ്ങളും, പ്രതികാര നടപടികളും മനുഷ്യത്വരഹിതവും  അങ്ങേയറ്റം വേദനയുളവാക്കുന്നതുമാണ്.

മാനുഷിക പരിഗണന പോലും നല്‍കാതെയുള്ള മൃഗീയ പീഡനങ്ങള്‍ക്കും നീതിനിഷേധത്തിനുമെതിരെ, ബന്ധപ്പെട്ട അധികാരികളും പൊതുസമൂഹവും  ശക്തമായി പ്രതിഷേധിക്കണമെന്നും കെ.ഐ.സി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.

Related News