കുവൈത്ത് സിറ്റി : എംഇഎസ് കുവൈത്ത് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. കൊറോണ നിയന്ത്രണത്തെ തുടര്‍ന്ന് കുവൈത്തിലെ വിവിധ പ്രദേശങ്ങളിലായി വ്യാപിച്ച് കിടക്കുന്ന എം ഇ എസ് അംഗങ്ങളുടെയും, അതിഥികളേടെയും വീടുകളില്‍ ഇഫ്താര്‍ കിറ്റുകള്‍ എത്തിച്ച് നല്‍കിയാണ് നോമ്പ് തുറ സംഘടിപ്പിച്ചത്. സൂം ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടന്ന ചടങ്ങില്‍ എംഇഎസ് കുടുംബാംഗങ്ങള്‍ക്കൊപ്പം ക്ഷണിക്കപ്പെട്ട അതിഥികളും വിവധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.റമീസ് സാലേയുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയില്‍ പ്രസിഡന്റ് മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു .അഷ്‌റഫ് ഏകരൂൽ റംസാൻ പ്രഭാഷണം നടത്തി. വിശുദ്ധ മാസത്തില്‍ കരഗതമാക്കുന്ന നന്മയുടെ ചൈതന്യം തുടര്‍ന്നുള്ള ജീവതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുമ്പോഴാണ് യാഥാര്‍ഥ നോമ്പുകാരനാവുകയുള്ളൂവെന്ന് അദ്ദേഹം ഓർമിപ്പിച്ചു.സകാത് സെല്ലിന്‍റെ പ്രവർത്തനത്തെ കുറിച്ച് ചാരിറ്റി കൺവീനർ സാദിഖ് അലി വിവരിച്ചു. തുടർന്ന് നാട്ടിൽ നിന്നും എം.ഇ.സ് സ്റ്റേറ്റ് സെക്രട്ടറി സകീർ ഹുസൈൻ,കുവൈറ്റിലെ വിവിധ സംഘടന നേതാക്കളായ ഡോ:അമീർ, ഫൈസൽ മഞ്ചേരി, ഹമീദ് കൊടുവള്ളി, അക്ബർ സിദീഖ്, സിദീഖ് മദനി, മുഹമ്മദ് ഷബീർ, അസ്‌ലം കുറ്റികാട്ടൂർ,നാസർ മശ്ഹൂർ തങ്ങൾ എന്നിവർ റമദാൻ ആശംസകൾ നേർന്നു സംസാരിച്ചു. പരിപാടികൾക്ക് ജനറൽ സെക്രട്ടറി അശ്റഫ് അയൂർ,സിദീഖ് വലിയകത്,ഡോ:മുസ്തഫ,ഖലീൽ അടൂർ,അഡ്വക്കേറ്റ് അബ്ദുൽ ഗഫൂർ,റയീസ് സലേഹ്,അൻവർ മൻസൂർ സൈത്ത്,സഹീർ,മുജീബ്,ജസീൻ ജബ്ബാർ,നൗഫൽ, മെഹബൂബ്,സൽമാൻ,ഷാജി സയ്ദ്,റിയാസുദീൻ,അർഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?