ഗാന്ധി സ്മൃതി കുവൈറ്റ് സാഹിത്യ സദസ്സും , പുസ്തക പ്രകാശനവും സംഘടിപ്പിക്കുന്നു

  • 26/04/2021

ഗാന്ധി സ്മൃതി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ  30, 2021ന് സാഹിത്യ സദസ്സും പുസ്തക പ്രകാശനവും സൂം മീറ്റിംഗ് വഴി നടത്തും. പ്രവാസ ജീവിതത്തിന്റെ വേദനകളും നൊമ്പര കാഴ്ചകളും...ഗ്രാമ ജീവിതത്തിന്റെ നിഷ്കളങ്കതയും പച്ചപ്പും കാർഷിക ജീവിതവും എല്ലാം കൊച്ചു കവിതകളായി ശ്രീ. ബിജോയ്‌ മാണിപ്പാറ അദ്ദേഹത്തിന്റെ ആദ്യത്തെ കാവ്യസമാഹരമായ "ഒറ്റയ്ക്കിരുന്ന് കടൽ വായിക്കുന്ന പെൺകുട്ടി " പുസ്തകത്തിലൂടെ ആവിഷ്കരിക്കുന്നു.

എഴുത്തുകാരനും നാടക സിനിമ പ്രവർത്തകനും ആയ ശ്രീ. ഹരി ബത്തേരി മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങിൽ വെച്ച് കവിയും എഴുത്തുകാരനും ആയ ശ്രീ. റോബിൻസ് ജോൺ പുസ്തകം പ്രകാശനം ചെയ്യും. കുവൈറ്റിലെ പ്രമുഖ എഴുത്തുകാരിയും കവയത്രിയുമായ ജീന ഷൈജു, ഗാനരചയി താവും കവിയുമായ പ്രജോദ് ഉണ്ണി,പുസ്തക പ്രസാധകനും കവിയുമായ മനോജ്‌ കാട്ടാമ്പള്ളി എന്നിവർ സാഹിത്യ സദസ്സിൽ പങ്കെടുത്തു സംസാരിക്കും. ഗാന്ധി സ്മൃതി കുവൈറ്റ് നടത്തിയ പ്രസംഗ മത്സരത്തിലെ വിജയികളെ ചടങ്ങിൽ വെച്ച് അനുമോദിക്കുകയും ചെയ്യുന്നു .

Related News