യേശുദാസൻ അച്ചന് കൊല്ലം ജില്ലാ പ്രവാസി സമാജം യാത്രയയപ്പ് നൽകി.

  • 29/04/2021

 കുവൈറ്റിലെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന കൊല്ലം ജില്ല പ്രവാസി സമാജം അംഗവും, കുവൈറ്റ് സെന്റ് പീറ്റേഴ്സ്  മാർത്തോമാ  ഇടവക വികാരിയുമായ റവ:ഫാദർ. യോശുദാസനും കുടുംബത്തിനും യാത്രയയപ്പ് നൽകി. പ്രസിഡന്റ് സലിം രാജിന്റെ അദ്ധ്യക്ഷതയിൽ സൂമിൽ കൂടിയ യോഗത്തിന് ജനറൽ സെക്രട്ടറി അലക്സ് മാത്യൂ സ്വാഗതവും ട്രഷറർ തമ്പി ലൂക്കോസ് നന്ദിയും പറഞ്ഞു ജോയ് ജോൺ തുരുത്തിക്കര അച്ചനെ വേദിക്ക് പരിചയപ്പെടുത്തി. ലാജി ജേക്കബ്, ഡോക്ടർ സുബു തോമസ്, സെക്രട്ടറിമാരായ പ്രമീൾ പ്രഭാകരൻ, ജയൻ സദാശിവൻ. റെജി മത്തായി. വർഗ്ഗീസ് വൈദ്യൻ, അഡ്വ.തോമസ് പണിക്കർ, സലിൽ വർമ്മ. മത്തായി പാപ്പച്ചൻ.പ്രസാദ് ഓ.എൻ., വിജയൻ, വനിത വേദി കൺവീനർ റീനി ബിനോയ്, അഡ്വ. ജെറി യേശുദാസ്, റെജി കോരോത്ത്, പ്രസന്നകുമാർ ജെഫ്രി യേശുദാസ്. ഗിരീഷ് എന്നിവർ ആശംസകൾ നേർന്നു. യേശുദസൻ അച്ചൻ മറുപടി പ്രസംഗം നടത്തി.സലിം രാജ് ഉപഹാരം കൈമാറി

Related News