വി.വി. പ്രകാശിന്റെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. അനുശോചിച്ചു:

  • 29/04/2021

കുവൈത്ത് സിറ്റി: മലപ്പുറം ഡി.സി.സി. പ്രസിഡന്റും നിലമ്പൂർ യു.ഡി.എഫ്. സ്ഥാനാർത്ഥിയുമായ അഡ്വ.വി.വി.പ്രകാശിന്റെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. എന്നും യു.ഡി.എഫിന്റെ കെട്ടുറപ്പിന് വേണ്ടി പ്രവർത്തിച്ച വി.വി. പ്രകാശിന്റെ വേർപാട് മതേതര-ജനാധിപത്യ കേരളത്തിന് തീരാ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും  കുവൈത്ത് കെ.എം.സി.സി.ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂരും ആക്ടിംഗ് ജനറൽ സെക്രട്ടറി എഞ്ചിനീയർ മുഷ്താഖും അനുശോചന  സന്ദേശത്തിൽ പറഞ്ഞു. 

വി.വി.പ്രകാശിന്റെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. മലപ്പുറം ജില്ലാ കമ്മിറ്റിയും നിലമ്പൂർ മണ്ഡലം കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തുന്നതായി ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹമീദ് മൂടാലും മണ്ഡലം പ്രസിഡന്റ് സലിം നിലമ്പൂരും അറിയിച്ചു.

Related News