കെ.ഐ.സി അബ്ബാസിയ മേഖല റമദാന്‍ പ്രഭാഷണം നാളെ വെള്ളിയാഴ്ച ഓണ്‍ലൈനായി നടക്കും

  • 29/04/2021

കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ അബ്ബാസിയ മേഖല കമ്മിറ്റി 'സകാത്ത് ' എന്ന വിഷയത്തില്‍ റമദാന്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 30 വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിമുതല്‍ ഓണ്‍ലൈനായി നടക്കുന്ന പരിപാടിയില്‍  KIC ചെയര്‍മാന്‍ ഉസ്താദ് ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ ഉത്ഘാടനം നിര്‍വഹിക്കും.

ആത്മാന്വേഷണത്തിന്റെ റമദാന്‍ എന്ന  ശീര്‍ഷകത്തില്‍ നടക്കുന്ന കാമ്പയിന്റെ ഭാഗമായി നടക്കുന്ന പരിപാടിയില്‍ സമസ്ത മലപ്പുറം ജില്ല മുശാവറ അംഗം പാതിരമണ്ണ അബ്ദുറഹ്മാന്‍ ഫൈസി മുഖ്യ പ്രഭാഷണം നടത്തും. കെ.ഐ.സി കേന്ദ്ര മേഖല ഭാരവാഹികള്‍ സംബന്ധിക്കും.

Related News