കുവൈത്തിൽ കോഴിക്കോട് വട്ടോളി സ്വദേശിനി ഹൃദയാഘാതം മൂലം മരണപ്പട്ടു.

  • 30/04/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ  കോഴിക്കോട് വട്ടോളി സ്വദേശിനി ഹൃദയാഘാതം മൂലം മരണപ്പട്ടു, അത്തോളി കൊങ്ങന്നൂർ വലിയാറമ്പത്ത് ഹസൈൻക്കാൻറെ മകൻ സബീഹിൻ്റെ ഭാര്യ ഖദീജ ജസീല (31) ആണ് മരണപ്പെട്ടത് .കുവൈറ്റിലെ ഫർവാനിയ ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു. വട്ടോളി ഹൈസ്കൂൾ ഹെഡ്മിസ്റ്ററായിരുന്ന ഉസ്മാൻ മാഷിൻ്റെയും മുൻ ജില്ലാ പഞ്ചായത്ത് അംഗം ജമീല ഉസ്മാൻ്റെയും മകളാണ് ഖദീജ. കുവൈറ്റ് ഇന്ത്യൻ ലേണേഴ്സ് അക്കാദമി അദ്ധ്യാപികയായിരുന്നു എട്ടും ആറും വയസ്സായ രണ്ട് മക്കൾ. ഇസ്ഹാൻ , ഇഷാൽ .

Related News