ഗാന്ധി സ്മൃതി സാംസ്കാരിക വേദി സാഹിത്യ സദസും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു.

  • 01/05/2021

 കുവൈറ്റ്. ഗാന്ധി സ്മൃതി സാംസ്‌കാരിക വേദി കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ 30.04.2021 ന് വെള്ളിയാഴ്ച സാഹിത്യ സദസും ബിജോയ്‌ മാണിപ്പാ റയുടെ "ഒറ്റയ്ക്കിരുന്ന് കടൽ വായിക്കുന്ന പെൺകുട്ടി" എന്ന കാവ്യസമാഹാരത്തിന്റ പ്രകാശനവും നടന്നു. ചടങ്ങിൽ വെച്ച് ഗാന്ധി സ്മൃതി കുവൈറ്റ്‌ നടത്തിയ പ്രസംഗ മത്സരത്തിലെ വിജയികളെ അനുമോദിച്ചു .ശ്രീ മധു കുമാർ മാഹി അധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരനും അധ്യാപകനും നാടക സിനിമ പ്രവർത്തകനുമായ ഹരി ബത്തേരി മുഖ്യ പ്രഭാഷണം നടത്തി. ബിജോയി മാണിപ്പാറയുടെ കവിതകൾ ഇന്നത്തെ സമൂഹത്തിന് നേരെ ഒരു പാട് ചോദ്യ ശരങ്ങൾ ഉയർത്തുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു .എല്ലാ ആനുകാലിക വിഷയങ്ങളും പ്രകൃതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും ഓർമ്മിപ്പിക്കുന്ന കവിതകൾ ഉൾക്കൊള്ളുന്ന കവിതാ സമാഹാരമാണ് ഒറ്റയ്ക്കിരുന്ന് കടൽ വായിക്കുന്ന പെൺകുട്ടി. കവിയും എഴുത്തുകാരനുമായ റോബിൻസ് ജോൺ കാവ്യസമാഹാരത്തിന്റെ പ്രകാശനം നിർവഹിച്ചു. കവിയും എഴുത്തുകാരിയും കോളമിസ്റ്റുമായ ജീന ഷൈജു, കവിയും ഗാന രചയിതാവുമായ പ്രജോദ് ഉണ്ണി, അധ്യാപകനും എഴുത്തുകാരനും ആയ ബിനു ടി. കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും, കവിതകൾ അവതരിപ്പിച്ചു സാഹിത്യ സദസ്സിൽ പങ്കാളികളായി . ശ്രീമതി റീന എം ജോസഫ്, അഖിലേഷ് മാലൂർ എന്നിവർ കവിതകൾ ആലപിച്ചു. നേരത്തെ ചടങ്ങിന് ജിതേഷ് എം. പി.  സ്വാഗതവും ബെക്കൺ ജോസഫ് നന്ദിയും പറഞ്ഞു.

Related News