കുവൈത്തിൽ ട്രാവല്‍ ഓഫീസുകളുടെ നഷ്ടം കൂടുന്നു; 90 ശതമാനം തൊഴിലാളികള്‍ക്ക് ജോലി പോകും.

  • 03/05/2021

കുവൈത്ത് സിറ്റി: വിനോദസഞ്ചാര മേഖലയിലെ പ്രതിസന്ധി ഉയരുന്നു. കൊവിഡിന്‍റെ തുടക്കം മുതലുള്ള നഷ്ടം 100 ദശലക്ഷത്തിലധികം ദിനാറിൽ  എത്തിയതോടെ ട്രാവല്‍ ഓഫീസുകളുടെ അവസ്ഥ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ഫെഡറേഷന്‍ ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ ഓഫീസസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം അബ്‍ദുള്‍ റഹ്മാന്‍ അല്‍ ഖരാഫി പറഞ്ഞു. 

എട്ട് മില്യണ്‍ ദിനാറാണ്  ഓരോ മാസത്തെയും നഷ്ടം. കൂടാതെ ഏകദേശം 200 ട്രാവല്‍ ആന്‍ഡ് ടൂറിസം ഓഫീസുകള്‍ നഷ്ടം കാരണം പൂട്ടേണ്ടി വന്നു. വരുമാനമില്ലാത്തതിനാല്‍ ശമ്പളം കൊടുക്കാന്‍ സാധിക്കാത്തത് കൊണ്ട് 90 ശതമാനം ഓഫീസ് ജീവനക്കാരെയും പിരിച്ചു വിടേണ്ടി വന്നു. 

മിക്ക ഓഫീസുകളും അക്കൗണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ ഒരു ജീവനക്കാരനെ മാത്രം നിലനിര്‍ത്തിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോം ക്വാറന്‍റീന്‍ ഉള്‍പ്പെടെ ഒഴിവായി അല്‍പ്പമെങ്കിലും സാധാരണ അവസ്ഥയിലേക്ക് വന്നാല്‍ മാത്രമേ യാത്രകളൊക്കെ വീണ്ടും ആരംഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Related News