കുവൈത്തിൽ ഫ്ളാറ്റുകൾക്ക് കുടുംബ വരുമാനത്തിന്‍റെ പത്തിരട്ടി വില.

  • 03/05/2021

കുവൈത്ത് സിറ്റി: റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട പുതിയ ബില്ല് സമര്‍പ്പിച്ച് അബ്‍ദുള്‍ അസീസ് അല്‍ സഖൈബി എംപി. സ്വകാര്യ വീടുകള്‍ക്കുള്ള നിക്ഷേപവും വില്‍പ്പനയും പരിമിതപ്പെടുത്തി പൗരന്മാര്‍ക്ക് മാതൃകാ പാർപ്പിട പ്രദേശങ്ങൾക്ക് പുറത്ത് സ്ഥിതിചെയ്യുന്ന റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളിലെ നിക്ഷേപം മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണ് ബില്‍. 

ഒരു കുവൈത്തി കുടുംബത്തിന്‍റെ ശരാശരി വരുമാനത്തിന്‍റെ പത്തിരട്ടിയാണ് ഒരു വീടിന്‍റെ ശരാശരി വിലയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎസില്‍ ഇത് രണ്ടിരട്ടി മാത്രമാണ്. ചില വില്‍പ്പനക്കാര്‍ക്ക് ഫ്ലാറ്റുകളായി വിഭജിച്ചിട്ടുള്ള പത്തിലധികം വീടുകള്‍ സ്വന്തമായിട്ടുണ്ട്. ഇവ അമിത വാടകയ്ക്കാണ് പൗരന്മാര്‍ക്ക് നല്‍കുന്നത്. 

കൂടാതെ പഴയ വീടുകള്‍ക്ക് പുറമെ 15,000 ത്തോളം പ്ലോട്ടുകൾ കുത്തക ആക്കിവച്ചിരിക്കുകയുമാണ്. ഒരു പൗരന്റെ ഉടമസ്ഥതയിലുള്ള പരമാവധി 2,000 ചതുരശ്ര മീറ്റർ വലിപ്പമുള്ള രണ്ട് വീടുകളിലേക്ക് ജലവും വൈദ്യുതിയും  പരിമിതപ്പെടുത്തുന്നതാണ് പുതിയ നിയമഭേദഗതി. ഒഴിഞ്ഞ് കിടക്കുന്ന 5000 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വലിപ്പമുള്ള പ്ലോട്ടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നതിന് നിയമ നമ്പര്‍ 50/1994 ഭേദഗതി വരുത്തണമെന്നും എംപി നിര്‍ദേശിച്ചു. 

Related News