വിദേശത്ത് കുടുങ്ങിയ അധ്യാപകരുടെ തിരിച്ചുവരവിന് കുവൈറ്റ് മന്ത്രിസഭയുടെ അനുമതി.

  • 03/05/2021

കുവൈത്ത് സിറ്റി: നാട്ടിൽ  കുടുങ്ങിയ പ്രവാസി അധ്യാപകരുടെ രാജ്യത്തേക്കുള്ള തിരിച്ചുവരവിന് അനുമതി നല്‍കി മന്ത്രിസഭ. അധ്യാപകരുടെ തിരിച്ചുവരവ് അനുവദിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. അലി അല്‍ മുദ്ഹാഫ് അഭ്യര്‍ത്ഥിച്ചിരുന്നു. 

മന്ത്രിമാരുടെ നേതൃത്വത്തിലുള്ള കൊറോണ എമര്‍ജെന്‍സീസ് സുപ്രീം കമ്മിറ്റിയാണ് ഇപ്പോള്‍ ഈ ആവശ്യത്തിന് അംഗീകാരം നല്‍കിയത്. അധ്യാപകരെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കും. 

വിദേശത്ത് ആയിരുന്നപ്പോള്‍ വിസകാലാവധി പുതുക്കാനാവാതെ പോയവര്‍ക്കായി എന്ത് ചെയ്യാനാകും എന്നതും ചര്‍ച്ച ചെയ്യും. വിദ്യാഭ്യാസ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും അധ്യാപകരുടെ തിരിച്ചുവരവിന് വേണ്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുമെന്നും അധ്യകൃതര്‍ പറഞ്ഞു.

Related News