കോവിഡ് വാക്സിനുകള്‍ നല്‍കുന്നതിലുള്ള ഇടവേള ദീര്‍ഘിപ്പിച്ച് ആരോഗ്യ മന്ത്രാലയം.

  • 03/05/2021

കുവൈത്ത് സിറ്റി : കോവിഡ് വാക്സിനുകള്‍ നല്‍കുന്നതിലുള്ള ഇടവേള ദീര്‍ഘിപ്പിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം.വാക്സിൻ കയറ്റുമതി ചെയ്യുന്നതിലുണ്ടായ കാലതാമസമാണ് ഇപ്പോയത്തെ നീക്കത്തിന് കാരണമെന്ന് കരുതുന്നു.  ഫൈസർ വാക്സിൻ  രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള 6 ആഴ്ചയായും ഓക്സ്ഫോർഡ് വാക്സിൻ ഇടവേള 3 മുതൽ 4 മാസം വരെ ദീര്‍ഘിപ്പിക്കുവാനുമാണ് തീരുമാനിച്ചിരിക്കുന്നത്. 

ഇന്ന് മുതല്‍ വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് പുതിയ തീരുമാനം ബാധകമാകും. അതിനിടെ രണ്ട് ഡോസുകൾക്കിടയിലുള്ള കാലാവധി ഇടവേള നീട്ടുന്നത് വാക്സിനേഷന്റെ ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കുമെന്നും ആഗോള അടിസ്ഥാനത്തിലുള്ള വാക്സിന്‍ രംഗത്തെ പുരോഗതി നോക്കിയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു. 

Related News