മോഡേണ വാക്സിൻ ഉടന്‍ ഇറക്കുമതി ചെയ്യും

  • 03/05/2021

കുവൈത്ത് സിറ്റി : യുഎസ് സ്ഥാപനമായ മോഡേണ വികസിപ്പിച്ച കൊവിഡ് 19 പ്രതിരോധ വാക്സിന് അംഗീകാരം അവസാന ഘട്ടത്തില്‍. ഓഡിറ്റ് ബ്യൂറോയുടെ അംഗീകാരം ലഭിച്ചാല്‍ ഒരു ദശലക്ഷം മോഡേണ വാക്സിൻ രാജ്യത്തെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 12 ദശലക്ഷം ദീനാറാണ്  മോഡേണക്കായി മാറ്റി വെച്ചിരിക്കുന്നത്. ഫൈസർ, ഓക്സ്ഫോർഡ് വാക്സിനുകൾക്കൊപ്പം മോഡേണ വാക്സിനും  വിതരണം ചെയ്യുന്നത്  രാജ്യത്തിന്  കമ്മ്യൂണിറ്റി പ്രതിരോധശേഷി കൈവരിക്കാൻ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.  

ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച ആസ്ട്രസെനക്ക വാക്സിനും (കൊവിഷീൽഡ്) ഫൈസര്‍ ബയോൻടെക് വാക്സിനും ജോൺസൺ ആന്‍ഡ് ജോൺസൺ വാക്സിനും ശേഷം ലോകാരോഗ്യസംഘടന അംഗീകരിച്ച നാലാമത്തെ കൊവിഡ് പ്രതിരോധ വാക്സിനാണ് മോഡേണ.  നാല് ആഴ്ചകൾക്കകം  രണ്ട് ഡോസുകൾ എടുക്കാമെന്നതും മോഡേണയുടെ പ്രത്യേകതയാണ്.   എംആർഎൻഎ അടിസ്ഥാനമാക്കിയുള്ള വാക്‌സിന് 94.1 കാര്യക്ഷമതയാണ് ഡബ്ലിയുഎച്ച്ഒ നിർദേശിക്കുന്നത്. രണ്ട് ഡിഗിരി സെൽഷ്യസ് മുതൽ എട്ട് ഡിഗിരി സെൽഷ്യസ് വരെ 30 ദിവസം വരെ വാക്‌സിൻ സൂക്ഷിക്കാനാകും. 

Related News