വിദേശ അധ്യാപകരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം.

  • 03/05/2021

കുവൈത്ത് സിറ്റി : അവധിക്ക് പോയി നാട്ടില്‍ കുടുങ്ങിയ വിദേശി അദ്ധ്യാപകരെ കുവൈത്തിലേക്ക് തിരികെ കൊണ്ടുവരുന്ന പദ്ധതിക്ക് കൊറോണ എമർജൻസി ഫോർ സുപ്രീം കമ്മിറ്റി അംഗീകാരം നല്‍കിയതായി വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദഫ് അറിയിച്ചു. ഇത് സംബന്ധമായ വിഷയങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്തതായും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുവാന്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 

Related News