കെ.ഐ.സി ഫഹാഹീല്‍ മേഖല റമദാന്‍ പ്രഭാഷണം വെള്ളിയാഴ്ച ഓണ്‍ലൈനായി നടക്കും

  • 06/05/2021

കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്ലാമിക് കൗൺസില്‍ ഫഹാഹീല്‍ മേഖല കമ്മിറ്റി റമദാന്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു. മെയ് 7 വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിമുതല്‍ ഓണ്‍ലൈനായി നടക്കുന്ന പരിപാടിയില്‍ ജൗഹര്‍ മാഹിരി കരിപ്പൂര്‍ മുഖ്യ പ്രഭാഷണം നടത്തും. 

ആത്മാന്വേഷണത്തിന്റെ റമദാന്‍ എന്ന  ശീര്‍ഷകത്തില്‍ നടക്കുന്ന കാമ്പയിന്റെ ഭാഗമായി നടക്കുന്ന പരിപാടിയില്‍  KIC ചെയര്‍മാന്‍ ഉസ്താദ് ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ പ്രാര്‍ത്ഥക്ക് നേതൃത്വം നല്‍കും. പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്‍മള ഉത്ഘാടനം നിര്‍വഹിക്കും. 

വിശുദ്ധ റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച നടക്കുന്ന ഈ പുണ്യ സദസ്സിലേക്ക് എല്ലാവരുടെയും സാന്നിദ്ധ്യം ഉണ്ടാകണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

Related News