ഈദുൽ ഫിത്തറിനോടനുബന്ധിച്ച് അവന്യൂസിലെ വോക്സ് മള്‍ട്ടിപ്ലക്സ് സിനിമ പ്രദർശനം ആരംഭിക്കും.

  • 06/05/2021

കുവൈത്ത് സിറ്റി: കുവൈറ്റ് സര്‍ക്കാരിന്‍റെ എല്ലാ കോവിഡ് സുരക്ഷാ  മാർഗ്ഗ  നിര്‍ദേശങ്ങളും പാലിച്ച് കൊണ്ട്  അവന്യൂസിലെ വോക്സ് സിനിമാസ് മള്‍ട്ടിപ്ലക്സ് തീയേറ്റര്‍ ഈദ് ഉല്‍ ഫിത്തറിനായി തുറക്കും. തീയേറ്ററില്‍ എത്തുന്നവര്‍ വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചവരാകണമെന്ന് ആരോഗ്യ മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഒപ്പം പ്രവേശിക്കുന്നതിനായി ഇമ്യൂണ്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയും വേണം. തീയേറ്റര്‍ അണുവിമുക്തമാക്കി മുന്‍കരുതല്‍ നടപടികള്‍ എല്ലാം വോക്സ് സിനിമാസ് സ്വീകരിക്കും. സാമൂഹ്യ അകലം പാലിച്ച് മാത്രമാകും പ്രവേശനം.

Related News