കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കുവൈത്ത്

  • 07/05/2021

കുവൈത്ത് സിറ്റി: കൊവിഡ് വാക്സിന്‍ സ്വീകരിക്കാത്ത പൗരന്മാര്‍ക്ക് മെയ് 22 മുതല്‍ യാത്രാനിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങൾ നല്‍കാനും തീരുമാനമായി.

വാക്സിന്‍ സ്വീകരിച്ചവര്‍ക്കുള്ള പ്രത്യേക ആനുകൂല്യങ്ങൾ ഇങ്ങനെ:

1. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്ക് ചില വാണിജ്യ സ്ഥാപനങ്ങളില്‍ പ്രത്യേക  സേവനങ്ങള്‍ ലഭിക്കും

2. വാക്സിന്‍ സ്വീകരിച്ചവര്‍ക്കും രോഗത്തില്‍ നിന്ന് കരകയറിയവര്‍ക്കും യാത്രയ്ക്ക് ശേഷം തിരിച്ചെത്തുമ്പോള്‍ പരിശോധന ആവശ്യമുണ്ടായിരിക്കില്ല.

3. കുറഞ്ഞ അപകട സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നെത്തുമ്പോള്‍ വാക്സിന്‍ സ്വീകരിച്ചവരാണെങ്കില്‍ ക്വാറന്‍റൈനില്‍ നിന്ന് ഒഴിവാകാം.

4. വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുമതി. 

5. വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഗ്രീന്‍ പാസ്പോര്‍ട്ട് ലഭിക്കുന്നതോടെ യാത്ര നടത്താന്‍ പ്രശ്നങ്ങളില്ല.

6. വാക്സിനേഷന്‍ പൂര്‍ത്തീകരിച്ച വിനോദസഞ്ചാരികള്‍ക്ക് രാജ്യത്തേക്ക് എളുപ്പത്തില്‍ പ്രവേശനം അനുവദിക്കും. 

7. വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റുകള്‍ കൈവശം ഉണ്ടെങ്കില്‍ കായിക മത്സരങ്ങള്‍, പാര്‍ട്ടികള്‍ തുടങ്ങിയ പൊതു പരിപാടികളില്‍ പങ്കെടുപ്പിക്കുന്ന കാര്യം രാജ്യങ്ങള്‍ ആലോചിക്കുകയാണ്.

Related News