വിലക്കയറ്റം നിയന്ത്രിക്കാന്‍ ശക്തമായ നടപടികളുമായി കുവൈറ്റ് ഭരണകൂടം.

  • 07/05/2021

കുവൈത്ത് സിറ്റി: വിപണിയിലെ വില കൃത്യമായി നിരീക്ഷിക്കാനും  കൃത്രിമമായി വില ഉയർത്തിയാൽ നടപടി  സ്വീകരിക്കാനും വാര്‍ഷിക പദ്ധതിയുണ്ടെന്ന് വാണിജ്യ മന്ത്രാലയത്തിന് കീഴില്‍ ഉപഭോക്തൃ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന അതോറിറ്റിയുടെ ഡയറക്ടര്‍ ഫൈസല്‍ അല്‍ അന്‍സാരി പറഞ്ഞു.

നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് അതോറിറ്റി കത്തെഴുതിയിട്ടുണ്ട്. അടിസ്ഥാന ആവശ്യമുള്ള 130 സാധനങ്ങളുടെയും ഇപ്പോള്‍ ആവശ്യക്കാരേറെയുള്ള 90 സാധനങ്ങളുടെയും വില അതോറിറ്റി നിരീക്ഷിക്കുന്നുണ്ട്. 

സീസണുകളില്‍ വില കൂട്ടി ജനങ്ങളെ  ബുദ്ധിമുട്ടിപ്പിക്കരുതെന്ന് കടയുടമകള്‍ക്ക് മുന്നറിയിപ്പും നല്‍കി കഴിഞ്ഞു. റമദാന്‍ മാസിത്തിലോ അത് കഴിഞ്ഞോ വില ഉയര്‍ത്തില്ലെന്ന് കടയുടമകള്‍ ഉറപ്പു നൽകണം.

ജനപ്രീയമായതും സ്കൂള്‍ കുട്ടികള്‍ വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നതുമായ സാധനങ്ങളുടെയും ലാപ്പ്ടോപ്പ് അടക്കമുള്ളവയുടെയും വില ഉയര്‍ത്തില്ലെന്ന് ഇലക്ട്രോണിക് ഉപകരണങ്ങള്‍ വില്‍ക്കുന്ന കടയുടമകളും പ്രതിജ്ഞ ചെയ്യണം. വില ഉയര്‍ത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Related News