വാക്‌സിൻ ക്ഷാമത്തിന് പരിഹാരമാകുന്നു , 400,000 ഡോസ് ആസ്ട്രസെനഗ വാക്സിന്‍ അടുത്തയാഴ്ചയോടെ കുവൈത്തിലെത്തും.

  • 08/05/2021

കുവൈത്ത് സിറ്റി: ഓക്സഫഡ് ആസ്ട്രസെനഗ വാക്സിന്‍റെ മൂന്നാം ബാച്ച് അടുത്തയാഴ്ച രാജ്യത്ത് എത്തും. 400,000 ഡോസ് വാക്സിനാണ് എത്തുക. ആരോഗ്യ മന്ത്രാലയത്തിന്‍റെയും മറ്റ് ബന്ധപ്പെട്ടവരുടെ പരിശ്രമഫലമായാണ് വാക്സിന്‍ എത്തുന്നത്. 

ഒന്നിലധികം തവണ  വാക്സിന്‍ എത്തുന്നത് വൈകിയിരുന്നു. ഇപ്പോള്‍ എത്തുന്നതും പറഞ്ഞതിലും കുറവ് ഡോസുകളാണ്. എന്നിരുന്നാലും വാക്സിനായി ലോകം മുഴുവന്‍ ആവശ്യമുയരമ്പോള്‍ ഇത്രയെങ്കിലും ലഭ്യമാക്കാന്‍ സാധിക്കുന്നത് നേട്ടമാണ്. 

നേരത്തെ, രണ്ട് ബാച്ച് ആസ്ട്രസെനഗ വാക്സിനാണ് കുവൈത്തില്‍ എത്തിയത്. ആദ്യ ബാച്ചില്‍ 200,000 ഡോസുകളും രണ്ടാമത്തേതില്‍ 150,000 ഡോസുകളും ഉണ്ടായിരുന്നു. അതായത് 350,000 പേര്‍, അതില്‍ കൂടുതലും പൗരന്മാരായവര്‍ രണ്ടാം ഡോസിനായുള്ള കാത്തിരിപ്പിലായിരുന്നു. മൂന്നാ ബാച്ച് ഈ പ്രശ്നത്തിന് പരിഹാരം ആകുമെന്ന് ഉറപ്പാണ്.

Related News