സാരഥി കുവൈറ്റ് 'കോവിഡ് ആരോഗ്യ വെബിനാർ' സംഘടിപ്പിച്ചു

  • 10/05/2021

കോവിഡ് രണ്ടാം തരംഗം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളും, പ്രതിരോധവും വിശദീകരിക്കുന്നതിനായി കുവൈറ്റിലെ പൊതു സമൂഹത്തിന് വേണ്ടി  "കോവിഡിനെ അറിയൂ... ജാഗ്രത പാലിക്കൂ...!" എന്ന വിഷയത്തിൽ സാരഥി കുവൈറ്റ് 'ആരോഗ്യ വെബിനാർ' മെയ് 8, ശനിയാഴ്ച സംഘടിപ്പിച്ചു. 

 ഇന്ത്യയും കുവൈത്തും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 60-ാം വാർഷികത്തിന്റെ ഭാഗമായുള്ള  ഇന്ത്യൻ എംബസിയുടെ പരിപാടികളിൽ ഒന്നായിട്ടാണ് സാരഥി കുവൈറ്റ്     കോവിഡ് ആരോഗ്യ വെബിനാർ  നടത്തിയത് 

കോവിഡ് പ്രീതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന മുൻനിര പോരാളികൾക്ക് സാരഥി കുവൈറ്റിന്റെ  അഭിവാദ്യം അർപ്പിച്ചുകൊണ്ട്  ആരംഭിച്ച   പരിപാടിയിൽ സാരഥി ജനറൽ സെക്രട്ടറി ശ്രീ.ബിജു.സി.വി. ഏവർക്കും സ്വാഗതം ആശംസിക്കുകയും, പ്രസിഡന്റ ശ്രീ.സജീവ് നാരായണൻ ഉദ്‌ഘാടനം നിർവ്വഹിക്കുകയും ചെയ്തു.   
കുവൈറ്റിലെ നിലവിലെ കോവിഡ് പ്രതിരോധവും വാക്സിനേഷനുമായി ബന്ധപ്പെട്ടു കുവൈറ്റിലെ പ്രശസ്‌തനായ ഡോക്ടർ Prof.നാസ്സർ ബെഹ്‌ബഹാനി (Consultant Pulmonologist, Professor of Medicine, Kuwait University, Chairman of Kuwait Thoraces Society) സംസാരിക്കുകയും തുടർന്ന് സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ ഇന്ത്യ- കേരള സ്റ്റേറ്റ് സെക്രട്ടറി ഡോക്ടര്‍ ഡാനിഷ് സലീം (National Innovation Head-SEMI, HOD & Academic Director Emergency, PRS Hospital,Trivandrum, Kerala)  കോവിഡുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ  സംവദിക്കുകയും ലോകത്തിന്റെ നാനാഭാഗത്തു നിന്നും പങ്കെടുത്ത   ചോദ്യകർത്താക്കളുടെ  സംശയങ്ങൾക്ക് കൃത്യമായ  ഉത്തരങ്ങൾ നൽകുകയും ചെയ്തു.

 ട്രസ്റ്റ് സെക്രട്ടറി ശ്രീ.വിനോദ് CS,  ഹെൽത്ത് ക്ളബ് ചീഫ് കോർഡിനേറ്റർ ശ്രീമതി.ജിത മനോജ്, ശ്രീമതി.പൗർണമി സംഗീത്  എന്നിവർ പരിപാടിയുടെ അവതാരകരാകുകയും, സാരഥി വൈസ് പ്രസിഡന്റ് ശ്രീ.ജയകുമാർ NS, അഡ്വൈസറി അംഗമായ ശ്രീ.സുരേഷ്.കെ.പി.  സെക്രട്ടറി ശ്രീ.നിഖിൽ ചാമക്കാലയിൽ, ശ്രീ.അശ്വിൻ, ശ്രീ.ദിലീപ്, ശ്രീ.അജി കുട്ടപ്പൻ, ശ്രീ.സുജിത് P, ശ്രീമതി.റീന ബിജൂ  എന്നിവർ പരിപാടികൾകോർഡിനേറ്റ് ചെയ്യുകയും ട്രഷറർ ശ്രീ. രജീഷ് മുല്ലക്കൽ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

Related News