ഇസ്ലാഹീ സെൻറർ റമദാൻ പ്രഭാഷണ പരമ്പര സമാപിച്ചു.

  • 11/05/2021

കുവൈത്ത്  കേരള  ഇസ്ലാഹീ  സെൻറർ  ബസ്വായിർ ചാരിറ്റിയുമായി സഹകരിച്ച്  സംഘടിപിച്ച  റമദാൻ  പ്രഭാഷണ പരമ്പര സമാപിച്ചു.  റമദാൻ ഒന്നു മുതൽ റമദാൻ 29 വരെ ദിവസവും രാത്രി 9 മണി മുതൽ 9.30 വരെ  ഓൺലൈനിൽ  സംഘടിപ്പിച്ച  പ്രഭാഷണ  പരമ്പര , ഏപ്രിൽ 13 ചൊവ്വാഴ്ച വിസ്ഡം  ഇസ്ലാമിക്ക്  ഓർഗനൈസേഷൻ  സംസ്ഥാന  പ്രസിഡൻറ്  പി.എൻ. അബ്ദുൽ ലത്തീഫ് മദനി  ഉത്ഘാടനം നിർവ്വഹിച്ചു.  


തുടർന്ന്  നടന്ന  പ്രഭാഷണ പരമ്പരയിൽ   കുവൈത്തിലെ  കെ.കെ.ഐ.സി യുടെ പ്രബോധകർക്ക്  പുറമെ  കേരളത്തിലെ  യുവ  പ്രഭാഷകരും  പണ്ഡിതൻമാരുമായ  അർഷദ്  താനൂർ, ത്വൽഹത്ത്  സ്വലാഹി, ഹാരിസ് കായക്കൊടി,  ഹംസ മദീനി, മുനവ്വർ സ്വാലാഹി,  മജീദ് മദനി ഒട്ടുമ്മൽ,  അബ്ദു സുബ്ഹാൻ സലഫി, മുനവ്വർ ഫൈറൂസ്, പി.എൻ. അബ്ദുറഹിമാൻ, സുബൈർ സലഫി പട്ടാമ്പി, അഷ്ക്കർ സലഫി, നൂറുദ്ധീൻ സ്വലാഹി, ഷഫീഖ് സ്വലാഹി,  എന്നിവർ  വിവിധ വിഷയങ്ങളെ ആസ്പദമാക്കി  പ്രഭാഷണം നടത്തി.  

ദിവസവും നൂറുക്കണക്കിന് ശ്രോതാക്കൾ തൽസമയം ഓൺലൈനിൽ പ്രഭാഷണം  ശ്രവിക്കാൻ  സന്നിഹിതരായിരുന്നു. കെ.കെ.ഐ.സി പ്രബോധന വിഭാഗം  സെക്രട്ടറി  സക്കീർ  കൊയിലാണ്ടി, കെ.കെ.ഐ.സി  പ്രബോധകൻ  മുഹമ്മദ്   ഫൈസാദ്  സ്വലാഹി  , കെ.കെ.ഐ.സി ഐ.ടി സെക്രട്ടറി  അനിലാൽ  ആസാദ്  എന്നിവർ  പരിപാടിക്ക്  നേതൃത്വം നൽകി.

Related News