ഗാന്ധി സ്മൃതി കുവൈറ്റ് സ്നേഹ വിരുന്നുകൾ നൽകി

  • 12/05/2021

ഗാന്ധി സ്മൃതി നൽകി വരുന്ന സ്നേഹവിരുന്ന് 9, 10 ഘട്ടങ്ങൾ തൃശ്ശൂർ, കോട്ടയം ജില്ലകളിൽ കോവിഡ് പ്രോട്ടോക്കൾ പാലിച്ച് കൊണ്ട് വിതരണം ചെയ്തു

തൃശ്ശൂർ ജില്ലയിലെ സ്നേഹവിരുന്ന് കുഴൂർ ശാന്തി നിലയം കേന്ദ്രത്തിൽ ഗാന്ധി സ്മൃതിക്കുവേണ്ടി പഞ്ചായത്ത് പ്രസിഡണ്ട് സാജൻ കൊടിയൻ ,വിതരണം ചെയ്തു .അരോഗ്യ സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാൻ സുരേഷ് കുമാർ ,വാർഡ് പ്രസിഡണ്ട് വിജി വിൽസൺ, ജോൺസൺ തുടങ്ങിയവർ നേതൃത്വം നൽകി .

  10 - ഘട്ട സ്നേഹവിരുന്ന് കോട്ടയം ജില്ലയിൽ സ്നേഹക്കൂട് അഭയമന്ദിരത്തിൽ വിതരണം ചെയ്തു. ഗാന്ധി സ്മൃതിക്കുവേണ്ടി യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ രാഷ് മോൻ  ഒത്താറ്റിൽ, സോണി മണിയാം കോരിൽ എന്നിവർ നേതൃത്വം നൽകി
സ്നേഹവിരുന്ന് 11-ാം ഘട്ടം എറണാകുളം ജില്ലയിലെ ഗാർഡിയൻ  എയ്ഞ്ചൽ പീസ് മിഷൻ സെൻററിൽ മെയ് 19-ന് വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു

Related News