ട്രെയിൻ സർവിസുകൾ പുനരാരംഭിക്കുന്നതു സംബന്ധിച്ച് ; മാർഗനിർദ്ദേശങ്ങൾ

  • 10/04/2020

ന്യൂഡൽഹി : കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ട്രെയിൻ സർവിസുകൾ പുനരാംഭിക്കുമ്പോൾ യാത്ര ചെയ്യാൻ ഉദ്ദേശ്ശിക്കുന്നവർക്കായുള്ള വിവിധ പ്രോട്ടോകോളുകൾ എന്ന രീതിയിൽ റിപോർട്ടുകൾ ചില മാധ്യമങ്ങളിൽ വന്നിരുന്നു. ചില പ്രത്യേക തീയതികളിൽ സർവിസുകൾ പുനരാരംഭിക്കുന്ന ട്രെയിനുകളിലൂടെ എണ്ണവും റിപ്പോർട്ടുകളിൽ പരാമർശിച്ചിട്ടുണ്ട്.

എന്നാൽ മേല്പറഞ്ഞ കാര്യങ്ങളിൽ അവസാന തീരുമാനം ഇനിയും കൈകൊണ്ടിട്ടില്ലെന്നും ഈ വിഷയങ്ങളിൽ അനവസരത്തിൽ നൽകുന്ന ഇത്തരം റിപ്പോർട്ടുകൾ ജനങ്ങളുടെ ഇടയിൽ അനാവശ്യമായ ഊഹാപോഹങ്ങൾക്ക്‌ കാരണമാകുകയും ചെയുന്നു.

അതിനാൽ ഊഹാപോഹങ്ങൾക്ക് കാരണമാകുന്ന അത്തരം സ്ഥിരീകരിക്കാത്തതും സത്യമെന്നു ഉറപ്പില്ലാത്തതുമായ വാർത്തകൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് വിനീതമായി അഭ്യർത്ഥിക്കുകയും ഉപദേശിക്കുകയും ചെയ്യുന്നു.

ലോക്ക് ഡൗണിനു ശേഷമുള്ള ട്രെയിൻ യാത്രയ്ക്കായി റെയിൽവേ അതിന്റെ ഭാഗഭാക്കായുള്ള എല്ലാവരുടെയും, പ്രത്യേകിച്ച് യാത്രക്കാർ, താല്പര്യത്തിന് അനുസരിച്ചുള്ള മികച്ച പ്രായോഗീക തീരുമാനങ്ങൾ കൈകൊള്ളുന്നതായിരിക്കും.

തീരുമാനങ്ങൾ എടുക്കുന്ന മുറക്ക് അവ കൃത്യമായി എല്ലാവരെയും അറിയിക്കുകയും ചെയ്യുന്നതായിരിക്കും

Related News