ലോക്ക്ഡൗണിൽ ജനങ്ങൾക്ക് തുണയായി കേന്ദ്ര പദ്ധതികൾ

  • 13/04/2020

ലോക്ക് ഡൗണിനെ മറികടക്കാന് സാമ്പത്തിക ബുദ്ധിമുട്ടിലായ കർഷകർക്കും, വീട്ടമ്മമാർക്കും കേന്ദ്ര പദ്ധതികള് സഹായകമായി. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയും, ജൻധൻയോജന അക്കൗണ്ടുകളുമാണ് ആയിരക്കണക്കിനു കര്ഷകര്ക്കും സഹായകരമായത്.
ലോക്ക് ഡൗണിനെ തുടർന്ന് കർഷകർക്ക് തങ്ങളുടെ നാണ്യവിളകളും, കാർഷികോൽപ്പന്നങ്ങളും വിൽക്കാൻ കഴിയാതെ വിഷമിച്ച ഘട്ടത്തിലാണ് പ്രധാൻമന്ത്രി കിസ്സാൻ സമ്മാന നിധിയുടെ ആദ്യ ഗഡു അക്കൗണ്ടിലെത്തിയത്. രാജ്യത്തെ 8.69 ലക്ഷം കർഷകർക്കാണ് ഇതിൻ്റെ പ്രയോജനം ലഭിക്കുന്നത്.വീടുകളിലെ വരുമാനമാർഗ്ഗം നിലച്ച ഈ ഘട്ടത്തിൽ
മലയോര ഗ്രാമങ്ങളിലെ വീട്ടമ്മമാരുടെ
ജൻധൻ യോജന അക്കൗണ്ടുകളിലേക്ക് 500 രൂപ എത്തിയതും അനുഗ്രഹമായി. മൂന്നു മാസത്തേക്ക് തുടർച്ചയായി ഈ ആനുകൂല്യം ലഭിക്കും.20 കോടി ജൻ ധൻ യോജന അക്കൗണ്ടുകൾക്കാണ് ഇതിൻ്റെ പ്രയോജനം ലഭിക്കുക. ലോക്ക് ഡൗൺ കാലഘട്ടത്തിലെ ഈ കേന്ദ്രസഹായം ഗ്രാമീണ മേഖലയിലെ ആയിരക്കണക്കിന് കർഷക കുടുംബങ്ങൾക്ക് ആശ്വാസകരമായി.

കേരളത്തിൽ ഇടുക്കി ജില്ലയിലെ ബൈസൺ വാലി , കൊന്നത്തടി ,രാജപുരം ,വാത്തിക്കുടി, ചിന്നാർ തുടങ്ങിയിടങ്ങളിലെ കർഷകർക്കും വീട്ടമ്മമ്മാർക്കും ഈ പദ്ധതികൾ വലിയ അനുഗ്രഹമായി.

തങ്ങളുടെ കാര്ഷികോല്പന്നങ്ങൾ വിൽക്കാൻ യാതൊരു നിവൃത്തിയുമില്ലാത്ത സമയത്തു് പി എം കിസാൻ പദ്ധതിയിലെ ആദ്യ ഗഡു വായ 2000 രൂപ കിട്ടിയത് അനുഗ്രഹമായെന്ന് കൊന്നത്തടി സ്വദേശി ബിജു അരീക്കൽ പറയുന്നു.

പുറത്തു് ഇറങ്ങാൻ പോലും പറ്റാത്ത കൊറോണ കാലത്തു് ഈ 2000 രൂപ കിട്ടിയത് വലിയ സഹായമായെന്നാണ് രാജപുരം മുരിക്കാശ്ശേരി സ്വദേശി രാജമ്മയുടെ പക്ഷം.

നാണ്യവിളകളുടെ വിലത്തകർച്ചയും ,വരൾച്ചയും രൂക്ഷമായ കാലത്താണ് കോവിടും കാർഷിക മേഖലയെ ബാധിച്ചത് . കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ കഴിയാത്ത ഘട്ടത്തിലാണ് കിസാൻ സമ്മാൻ നിധിയുടെ ആദ്യ ഗഡു അക്കൗണ്ടുകളിൽ . എത്തിയത് . ഈ തുക ലഭിച്ചത് തന്നെ പോലുള്ള കർഷകർക്ക് വലിയൊരു ആശ്വാസമായെന്ന് കൊന്നത്തടി സ്വദേശി ഇടശ്ശേരിത്താഴത്തു് അജി പറയുന്നു.
വീടുകളിലെ വരുമാനമാർഗ്ഗം നിലച്ച ഈ ഘട്ടത്തിൽ
മലയോര ഗ്രാമങ്ങളിലെ വീട്ടമ്മമാരുടെ ജൻധൻ യോജന അക്കൗണ്ടുകളിലേക്ക് 500 രൂപ എത്തിയതും അനുഗ്രഹമായി. കാര്ഷികോല്പന്നങ്ങൾക്ക് വിലത്തകർച്ച നേരിടുന്ന സമയത്തു് പി എം കിസാൻ പദ്ധതി തീർച്ചയായും കൈത്താങ്ങാണെന്ന് പന്നിയാർനിരപ്പിലെ കെ. ജി. വിജയൻ ചൂണ്ടിക്കാട്ടി.
വീടുകളിലെ വരുമാനം നിലച്ച ലോക്ക് ഡൌൺ കാലത്തു് ജൻ ധൻ അക്കൗണ്ടുകൾ വഴി 500 രൂപ വീതം കിട്ടിയതും ആശ്വാസമായെന്ന് വാത്തിക്കുടി, പൂമാംകണ്ടം സ്വദേശി ശോഭന ചൂണ്ടിക്കാട്ടി.
മറ്റ് ആദായമൊന്നും ഇല്ലാത്ത കൊറോണക്കാലത്തു് ഒരേ കുടുംബത്തിൽ രണ്ടു പദ്ധതികളിൽ നിന്നും പണം കിട്ടുന്നത് വലിയ അനുഗ്രഹമാണെന്ന് ചിന്നാർ സ്വദേശി താവളമാക്കൽ വിജയനും ഭാര്യ ഉഷയും പറയുന്നു.
ലോക്ക് ഡൗൺ കാലഘട്ടത്തിലെ ഈ കേന്ദ്രസഹായം ഗ്രാമീണ മേഖലയിലെ ആയിരക്കണക്കിന് കർഷക കുടുംബങ്ങൾക്ക് വലിയ തോതിൽ ആശ്വാസമാകുന്നുവെന്നാണ് ഈ അനുഭവസാക്ഷ്യങ്ങൾ വ്യക്തമാക്കുന്നത് .

Related News