കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന കണ്ണൂർ തലശ്ശേരി സ്വദേശി മരണപ്പെട്ടു.

  • 14/05/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന  കണ്ണൂർ തലശ്ശേരി കതിരൂർ അഞ്ചാം മൈൽ സ്വദേശി രാജീവൻ പുതുകുടി (50 വയസ്സ്) മരണപ്പെട്ടു.  കോവിഡ് ബാധയെ തുടർന്ന് മിശ്റിഫ് ഫീൽഡ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.  മൃതദേഹം ഇന്ന് (14/05/2021) വൈകുന്നേരം 4 മണിക്ക് സുലൈബിക്കാത്ത് പൊതു ശ്മശാനത്തിൽ  സംസ്‌കരിക്കും. ഭാര്യ: നിഷ മക്കൾ: റോഷ്നി, നന്ദ. ഭാര്യാ സഹോദരൻ നിഷാന്ത് (കല കുവൈറ്റ് ഫർവാനിയ സൗത്ത് യൂണിറ്റ് കൺവീനർ) കുവൈറ്റിലുണ്ട്. ബന്ധപ്പെടാനുള്ള നമ്പർ: 9745 7619. കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് സജീവ പ്രവർത്തകനും  ഫർവാനിയ സൗത്ത് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവുമായിരുന്നു. നിര്യാണത്തിൽ കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി.

Related News