നാട്ടിലുള്ള പ്രവാസി ഇന്ത്യക്കാർക്ക് കോവിഡ് വാക്സിന് മുൻഗണന നൽകണം; കോഴിക്കോട് ഡിസ്‌ട്രിക്‌ട് എൻ.ആർ. ഐ അസോസിയേഷൻ.

  • 15/05/2021

കുവൈറ്റ് സിറ്റി: നാട്ടിൽ അകപ്പെട്ട പ്രവാസികൾക്ക് കോവിഡ്  വാക്സിൻ നല്കാൻ മുന്ഗണന നല്കാൻ കോഴിക്കോട് ഡിസ്‌ട്രിക്‌ട് എൻ.ആർ. ഐ അസോസിയേഷൻ കുവൈറ്റ് കേരള മുഖ്യമന്ത്രി പിണറായി വിജയനും  വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും കത്തയച്ചു. ഗൾഫ് രാജ്യങ്ങൾ ഫ്ലൈറ്റ് യാത്രക്ക്  രണ്ട് ഡോസ് വാക്സിനും നിർബന്ധമാക്കാൻ സാധ്യത ഉള്ളതിനാൽ വിസയുള്ള എല്ലാവര്ക്കും മുന്ഗണന നൽകി വാക്സിനേഷൻ ലഭ്യമാക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ അസോസിയേഷൻ ആവശ്യപ്പെട്ടു. ഫസ്റ്റ് ഡോസ് സ്വീകരിച്ച പ്രവാസികൾക്ക് ഇതുവരെ തുടർന്ന് പോന്നിരുന്ന രീതിയിൽ ആദ്യ ഡോസിന് ശേഷം മൂന്ന് ആഴ്ച കഴിഞ്ഞ ഉടനെത്തന്നെ സെക്കന്റ് ഡോസും ലഭ്യമാക്കാനും നടപടി സ്വീകരിക്കണം. മാസങ്ങളായി ജോലിയില്ലാതെ നാട്ടിൽ കുടുങ്ങിയവയും കുടുംബത്തോടൊപ്പം ചേരാൻ കഴിയാത്ത വിസയുള്ള ഫാമിലികൾക്കും കുട്ടികൾക്കും വലിയ ആശ്വാസമായിക്കും ഇത്. പൊതുവെ ഗൾഫ് രാജ്യങ്ങളിൽ ദിനം പ്രതിയുള്ള കോവിഡ് കേസുകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ താമസിയാതെ  ഫ്ലൈറ്റ് ആരംഭിക്കാനും സാധ്യതയുണ്ട്

Related News