തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ മെയ്‌ 12 നു അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം സൂം ഫ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിച്ചു.

  • 15/05/2021

ട്രാസ്ക് പ്രസിഡന്റ്‌ ശ്രീ ജോയ് ചിറ്റിലപ്പിള്ളി, ജനറൽ സെക്രട്ടറി ശ്രീ തൃതീഷ് കുമാർ, ട്രഷറർ   ശ്രീ ആന്റണി നീലൻകാവിൽ, മറ്റു ഒബിഎം , കേന്ദ്ര ഭരണ അംഗങ്ങൾ, കളിക്കളം സെക്രട്ടറി തേജസ്സ് കൃഷ്ണ, വനിതാവേദി അംഗങ്ങൾ,25 വർഷത്തിൽകൂടുതൽ  കുവൈറ്റിൽ നഴ്സിംഗ് മേഖലയിൽ സേവനം അനുഷ്ഠിച്ച നഴ്സസ് എന്നിവർ  തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിലെ എല്ലാ നഴ്സുമാർക്കും ആശംസകൾ നേർന്നു.

കുവൈറ്റിൽ 25 വർഷത്തിൽ കൂടുതൽ നഴ്സിംഗ് മേഖലയിൽ ജോലി ചെയുന്ന ട്രാസ്കിലെ 8 നഴ്സസ്സിന് മൊമെന്റോ നൽകി ആദരിക്കുകയും തുടർന്നു നടന്ന പരിപാടിയിൽ  കുട്ടികളും മുതിർന്നവരും അവരുടെ ആശംസകൾ പോസ്റ്ററുകൾ ഉണ്ടാക്കി അയച്ചു തരുകയും അത് വീഡിയോ രൂപത്തിൽ  സൂം പ്ലാറ്റ് ഫോംമിലൂടെ പ്രേക്ഷേപണം  ചെയുകയും ചെയ്‌തു.

 ട്രാസ്ക്കിന്റെ മുതിർന്ന നഴ്സുമാരിൽ ഒരാളായ ശ്രീമതി കൊച്ചുറാണി വിൻസെന്റ് ചൊല്ലിക്കൊടുത്ത നഴ്സസ് പ്രതിജ്ഞ മെഴുകുതിരി വെളിച്ചത്തിൽ മറ്റുള്ളവർ ഏറ്റുചൊല്ലുകയും അത് കണ്ണിനു
 കുളിർമയേകുന്നതും ആയിരിന്നു. ട്രാസ്‌സ്കിന്റെ മെഡിക്കൽ സെല്ലിലെ  അംഗങ്ങളുടെ പ്രവർത്തനത്തെ    അഭിനന്ദിക്കുകയും കൂടാതെ കൊറോണ എന്ന മഹാമാരികാലത്ത്  സ്വന്തം ജീവൻ പണയം വച്ചും ലോക നന്മക്കായി അഹോരാത്രം പ്രയത്നിച്ച  എല്ലാ നഴ്സസിനും അസോസിയേഷന്റെ  ആശംസകൾ അർപ്പിച്ചു.
തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ വനിതാവേദി ജനറൽ  കൺവീനർ ശ്രീമതി ധന്യ മുകേഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ വനിതാവേദി സെക്രട്ടറി ശ്രീമതി സിന്ധു പോൾസൺ സ്വാഗതവും, വനിതാവേദി ജോയിന്റ് സെക്രട്ടറി ശ്രീമതി മഞ്ജുള ഷിജോ നന്ദിയും രേഖപ്പെടുത്തി.

Related News