കുവൈത്തിൽ പോലീസ്‌ സ്റ്റേഷനിൽ പരാതിനൽകാൻ പോയ തൃശൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി.

  • 16/05/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ പോലീസ്‌ സ്റ്റേഷനിൽ  പരാതിനൽകാൻ പോയ  മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കവർച്ചക്ക്‌ ഇരയായതിനെ തുടർന്ന് പരാതി നൽകാൻ പോലീസ്‌ സ്റ്റേഷനിലേക്ക്‌ പോയ മലയാളിയെയാണ് അബ്ബാസിയയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.  തൃശൂർ ചാവക്കാട്‌ സ്വദേശി ആരാച്ചാം വീട്ടിൽ മുഹമ്മദ്‌ റസാഖ്‌ ( 60 ) ആണു മരണപ്പെട്ടത് . 

സ്‌പോൺസറുമായി ചേർന്ന്  ഡെലിവറി ബിസിനസ്സ് ചെയ്തിരുന്ന റസാഖ്‌ കഴിഞ്ഞ ദിവസം  ജലീബിൽ വച്ച് കവർച്ചക്കിരയായി , ഇദ്ദേഹത്തിൽനിന്നും  2000 ദിനാർ കവർച്ചക്കാർ തട്ടിയെടുത്തിരുന്നു. തുടർന്ന് പരാതിയറിയിക്കാനായി പോലീസ് സ്റ്റേഷനിലേക്ക് പോയ റസാഖ് ഏറെ വൈകിയിട്ടും തിരിച്ചുവന്നില്ല , തുടർന്ന് സുഹൃത്തുക്കൾ അന്യോഷിച്ചപ്പോൾ  മൊബൈൽ  സ്വിച്ച്‌ ഓഫ്‌ ചെയ്ത നിലയിലായിരുന്നു, തുടരന്യോഷണത്തിൽ  മൃതദേഹം ഫർവ്വാനിയ ദജീജ്‌ മോർച്ചറിയിൽ ഉണ്ടെന്ന വിവരം ലഭിച്ചത്‌.

പോലീനിനെ ബന്ധപ്പെട്ടപ്പോഴാണ് ശനിയാഴ്ച അബ്ബാസിയ ടെലികമ്മ്യൂണിക്കേഷന്‍ പിന്‍വശം മരിച്ച നിലയില്‍ കണ്ടെത്തിയ വിവരം അറിയുന്നത്. തുടര്‍ന്ന് സ്‌പേണ്‍സറും സുഹൃത്തും പോലീസില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ റസാഖിന്റെ  വാഹനവും അതിലുണ്ടായിരുന്ന 17,000 ദിനാറിന്റെ സാനങ്ങളും ഇതുവരെ  കണ്ടെത്താനായിട്ടില്ല , അബ്ബാസിയ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. 

Related News