കുവൈറ്റില്‍ തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു.

  • 18/05/2021

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു,  വിയ്യൂര്‍ കോലഴി വടക്കന്‍ വീട്ടില്‍ ജോണ്‍സണ്‍ കുര്യാക്കോ (ജോണ്‍സണ്‍ വടക്കന്‍ - 56) ആണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു. ഗള്‍ഫ് സ്പിക്ക് കമ്പനി ജീവനക്കാരനായ ഇദ്ദേഹം ട്രാസ്‌ക് ഫഹാഹീല്‍ ഏരിയ അംഗമായിരുന്നു.

Related News