ഗ്ലോബൽ ഇന്റർനാഷണൽ കമ്പനി 100 ഓക്സിജൻ കോൺസെൻട്രെറ്ററുകളും ,70 ഓക്സിജൻ സിലിണ്ടറുകളും നാട്ടിലേക്കയക്കുന്നു.

  • 19/05/2021

കുവൈറ്റ് സിറ്റി : കോവിഡ് രണ്ടാം തരംഗത്തിന്റെ  പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ അഭ്യർത്ഥന മാനിച്ചു കുവൈറ്റിൽ നിന്നും മെഡിക്കൽ ഉപകരണങ്ങളും  ഓക്സിജൻ സിലിണ്ടറുകളും കയറ്റി അയക്കുന്നതിന്റെ  ഭാഗമായി ഗ്ലോബൽ ഇന്റർനാഷണൽ കമ്പനി  100 ഓക്സിജൻ കോൺസെൻട്രെറ്ററുകളും ,70 ഓക്സിജൻ സിലിണ്ടറുകളും നോർകയുമായി ചേർന്ന് സൗജന്യമായി  നാട്ടിലേയ്കയക്കുന്നു... മെയ്‌ 22 ന് നോർകയുടെ നേതൃത്വത്തിൽ നാട്ടിലേക്കയക്കുന്ന ആദ്യ ഷിപ്മെന്റിൽ ഇതുകൂടി ഉൾപെടുത്തിയിരിക്കുന്നു.... കുവൈറ്റിൽ സാമൂഹ്യസേവനരംഗത്തു  തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ശ്രീ ജോസ് എരിഞ്ഞേരിയും ബാബു എരിഞ്ഞേരിയും  ഗ്ലോബൽ ഇന്റർനാഷണലിന്റെ 25ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി നാട്ടിൽ 35 വീടുകൾ നിർമിച്ചു നൽകിയിരുന്നു കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതെശ്വാസനിധിയിലേക്ക് സംഭാവന യും നൽകിയിരുന്നു.... കോവിഡിന്റെ ആദ്യകാലങ്ങളിൽ കുവൈട്ടിൽ നിന്നും അവസാനിപ്പിച്ചു നാട്ടിൽ പോകുന്ന നിർധനരായവർക്ക്  വിമാനടിക്കറ്റും.... നാട്ടിൽ ഭക്ഷ്യകിറ്റുകളും നൽകുകയുണ്ടായി

Related News